ജില്ലാ വാർത്ത

പൊക്ലായ് ബീച്ചില്‍ ഡോള്‍ഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു; യന്ത്രഭാഗങ്ങള്‍ തട്ടി ചത്തതെന്ന് സംശയം

മതിലകം: മതിലകത്ത് ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു. കൂളിമുട്ടം പൊക്ലായ് ബീച്ചിലാണ് ഉച്ചക്ക് ഒന്നരയോടെ ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിന്‍റെ ജഡമാണ് കരയ്ക്കടിഞ്ഞത്. ബോട്ടിന്‍റെയോ മറ്റോ യന്ത്ര ഭാഗങ്ങൾ തട്ടി പരിക്കേറ്റ് ചത്ത് കരയ്ക്കടിഞ്ഞതാണെന്നാണ് സംശയം.

വാർഡ് മെമ്പർ ഇ.കെ. ബിജുവിന്‍റെ നേതൃത്വത്തിൽ ജഡം സംസ്കരിച്ചു. തിമിംഗലത്തിന്‍റെ ജഡം ഉള്‍പ്പെടെ നേരത്തെ കരയ്ക്കടിഞ്ഞ സംഭവങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാസര്‍കോട് കാഞ്ഞങ്ങാട് തീരത്ത് ഡോള്‍ഫിന്‍റെ ജഡം കരയ്ക്കടിഞ്ഞിരുന്നു.

Leave A Comment