മാളവികക്കും അമൻ യാസ്സിറിനും യു എസ് ഒ പുരസ്ക്കാരം
അഴീക്കോട്: ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് സ്ക്കൂൾ ഓർഗ്ഗനൈസേഷൻ ( യു എസ് ഒ) സംഘടിപ്പിച്ച “പരിവർത്തനം കലയിലൂടെ ; പ്ലാസ്റ്റിക്കിനു ഒരു ബദൽ “ എന്ന പ്രമേയം ആസ്പദമാക്കി നടത്തിയ പെയിന്റിംഗ് മത്സരത്തിൽ കൊടുങ്ങല്ലൂർ അഴീക്കോട് സീതിസാഹിബ് മെമോറിയൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മാളവിക എം എസ് സീനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് വിദ്യാർത്ഥി
അമൻ യാസ്സിർ പ്രി സീനിയർ വിഭാഗത്തിലും ഒന്നാം സമ്മാനം നേടി.
വിജയികൾക്ക് യു എസ് ഒ സമ്മാനിച്ച മെരിറ്റ് സർട്ടിഫിക്കറ്റുകളും മെഡലുകളും പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും. ഭൗമ ദിനാചാരണത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യു എസ് ഒ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ആയിര കണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യുനൈസ്ക്കോയുടെ സ്ക്കൂൾ തലത്തിലെ ദേശീയ ആവാന്തരവിഭാഗമാണു യു എസ് ഒ.
Leave A Comment