കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ഇരിങ്ങാലക്കുട: കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ ഇറിഗേഷൻ ബണ്ട് റോഡിനോട് ചേർന്ന് നീരോലിതോട് പരിസരത്തു നിന്നും കണ്ടെത്തി.
നഗരസഭ 29 -വാർഡ് മാരിയമ്മൻകോവിൽ റോഡ് വലിയവീട്ടിൽ പരേതനായ വേണുമകൻ ഹരികൃഷ്ണൻ{ 21 }ആണ് മരണപ്പെട്ടത്. ( ഡിപ്ലോമ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്.ബി ( എം ടി ഐ ) )
കരുവന്നൂർ പാലത്തിനു മുകളിൽ നിന്ന് ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് വിദ്യാർത്ഥി പുഴയിലേക്ക് ചാടിയത്. ചാടുന്നതിനു മുമ്പ് ഹരികൃഷ്ണൻ കൂട്ടുകാർക്ക് സന്ദേശമയച്ചതായി പറയപ്പെടുന്നു.
പുഴയിൽ അതിശക്തമായ അടിയൊഴുക്കുണ്ടായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Leave A Comment