കൊരട്ടി പെരുമ്പിയിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു
കൊരട്ടി: പെരുമ്പിയിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ചാലക്കുടി ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തേക്ക് വന്ന ലോറിയാണ് കനത്ത മഴയിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത്.
ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപ കടം. നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു .
ഈ സമയം തൊട്ടുപിന്നിലൂടെ വരികയായിരുന്ന വാഹനങ്ങൾ പെട്ടന്ന് ബ്രേക്ക് ഇട്ടതിനാൽ വൻഅപകടം ഒഴിവായി. ഇടിയുടെ ആഘാതത്തൻ ലോറി ഭാഗികമായി തകർന്നു.
Leave A Comment