ജില്ലാ വാർത്ത

പത്താഴകുണ്ട് ഡാം: മൂന്ന് ഷട്ടറുകൾ തുറന്നു

തൃശൂർ: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതം തുറന്നു. 

അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള  പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു.

Leave A Comment