പി.എസ്.സി ക്ലർക്ക് പരീക്ഷ നാളെ
തൃശൂർ: തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള ക്ലർക്ക് (കാറ്റഗറി നമ്പർ: 503/23) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ നാളെ (ആഗസ്റ്റ് 31 ന്) ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.30 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷയ്ക്ക് അർഹരായ 1452689 മുതൽ 1494788 വരെയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമായ അഡ്മിഷൻ ടിക്കറ്റും അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം ഉച്ചയ്ക്ക് 1.30 നു മുൻപായി പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ലെന്ന്
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
Leave A Comment