കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു
കരുവന്നൂർ: ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന ദേവമാത എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കിൽ തട്ടുകയും തുടർന്ന് എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷസാക്ഷികൾ പറയുന്നു.അപകടം നടന്ന ഉടനെ ബസ് ജീവനക്കാർ ഇറങ്ങി ഓടിയതായും നാട്ടുക്കാർ പറഞ്ഞു. കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ എന്നയാളെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ നാട്ടുക്കാർ കടുത്ത പ്രതിഷേധത്തിലാണ്.
Leave A Comment