പഞ്ചായത്ത് ഓവർസീയറടക്കം എട്ട്പേർ കടന്നല്‍കുത്തേറ്റ് ആശുപത്രിയിൽ
കോലഞ്ചേരി: എറണാകുളം ജില്ലയിലെ പഴന്തോട്ടത്ത് കരാര്‍ നിര്‍മ്മാണജോലികള്‍ക്കിയിടില്‍ ഓവര്‍സീയറുള്‍പ്പെടെ എട്ട് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഐക്കരനാട് പഞ്ചായത്തിലെ ഓവര്‍സീയര്‍ റഷീദ, കരാറുകാരന്‍ വിജയന്‍ എന്നിവരുള്‍പ്പെടെ ആറ് അതിഥിതൊഴിലാളികള്‍ക്കും കടന്നലിന്റെ കുത്തേറ്റു. ഇന്ന് രാവിലെ 10.30ഓടുകൂടിയാണ് സംഭവം. കുഴിക്കാട്ട്‌മോളം-തടമ്പാട് റോഡ് സൈഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയിലാണ് പരിക്കേറ്റത്.
കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ കൂട്ടമായി എത്തിയ കടന്നലുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട ഉടനെ ഇവര്‍ അടുത്ത വീടുകളിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരുടെ കഴുത്തിനും, മുഖത്തിലും, കാലിലും ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ആറ് മണിക്കുറോളം നിരീക്ഷണത്തിലിരിക്കണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്.
കടന്നല്‍ ഇളകിയ പ്രദേശത്ത് പഞ്ചായത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
													
 
				 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
                                                                    
Leave A Comment