ജില്ലാ വാർത്ത

പറവൂരിൽ പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തം

പറവൂർ: പറവൂർ നഗരസഭയിലെ വെടിമറയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ കഴിഞ്ഞ രാത്രി 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പഴയ പാസ്റ്റിക് ടാങ്കകൾ ശേഖരിച്ച് വൃത്തിയാക്കി കയറ്റി അയക്കുന്ന ഗോഡൗണാണ്.

ഇതിലൊരു പ്രത്യേക കെമിക്കൽ ഉപയോഗിച്ചാണ് ടാങ്കുകൾ വൃത്തിയാക്കുന്നത്.

ഈ കെമിക്കലടക്കം കത്തിയിട്ടുണ്ട്. ഇവിടെ താമസിച്ച ജോലിക്കാരടക്കം എട്ടു കുടുംബങ്ങൾ പെട്ടന്ന് തന്നെ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഗാന്ധിനഗർ, ആലുവ, അങ്കമാലി, പറവൂർ, ഏലൂർ, മാള എന്നിവിടങ്ങളിലെ ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.

Leave A Comment