സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ കോടഞ്ചേരി വില്ലേജില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. ബിജു ചന്ദ്രന്‍കുന്നേല്‍ എന്നവരുടെ മക്കളായ നിഥിന്‍ ബിജു (13), ഐവിന്‍ ബിജു (11) എന്നിവരാണ് മരണപ്പെട്ടത്.
തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലട്രിക്ക് പോസ്റ്റിലേക്ക് മറിഞ്ഞു വീണതിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Leave A Comment