പീരുമേട്ടിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ട്വിസ്റ്റ്; ഭർത്താവ് കസ്റ്റഡിയിൽ
ഇടുക്കി: പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന അടിച്ചുകൊലപ്പെടുത്തിയെന്നത് സംഭവത്തിൽ വൻ ട്വിസ്റ്റ്. പോസ്റ്റ് മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പീരുമേട് തോട്ടാപ്പുരയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട സീതയാണ് വെള്ളിയാഴ്ച (42) കൊല്ലപ്പെട്ടത്.
കാടിനകത്ത് സീത നടന്നുപോകുന്നതിനിടയിൽ കൊമ്പനാനയുടെ മുന്നിൽ അകപ്പെടുകയും തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനു(48) പറഞ്ഞത്. ഇത് വിശ്വസിച്ച് പ്രദേശത്ത് പ്രതിഷേധവും ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചപ്പോൾ അവിടെ വന്യ മൃഗം എത്തിയതിന്‍റെയോ ആക്രമണം നടത്തിയതിന്‍റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടർന്നുണ്ടായ സംശയത്തെ തുടർന്നാണ് പോസ്റ്റ് മോർട്ടം നടന്നത്.

Leave A Comment