ജില്ലാ വാർത്ത

തൂ​ഫാ​ൻ വേ​ട്ട: പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ത്തി​ച്ചു

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തു ല​ഹ​രി​ക്കെ​തി​രേ ന​ട​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ത്തി​ച്ചു​ന​ശി​പ്പി​ച്ചു. 57.36 കി​ലോ ക​ഞ്ചാ​വ്, 134.1 ഗ്രാം ​മെ​ത്താ​ഫെ​റ്റ​മി​ൻ, 389.34 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, ക​ഞ്ചാ​വു​ബീ​ഡി​ക​ൾ, ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11നു ​പാ​ലി​യേ​ക്ക​ര​യ്ക്ക​ടു​ത്ത ചി​റ്റി​ശേ​രി​യി​ലെ ചൂ​ള​യി​ൽ ക​ത്തി​ച്ചു​ന​ശി​പ്പി​ച്ച​ത്. തൃ​ശൂ​ർ സി​റ്റി ഡ്ര​ഗ്സ് ഡി​സ്പോ​സ​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി പി. ​ഷി​ബു, എ​എ​സ്ഐ സ​നീ​ഷ് ബാ​ബു, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷി​ഫാ​ന, സി​പി​ഒ​മാ​രാ​യ വി​ഷ്ണു ശി​വ​ൻ, വി​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം, വി​പ​ണ​നം എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ കൃ​ത്യ​മാ​യ സ്ഥ​ലം, അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​സ​ഹി​തം ഉ​ട​നെ "യോ​ദ്ധാ​വി'​ന്‍റെ 9995966666 എ​ന്ന ന​ന്പ​റി​ലേ​ക്കു വാ​ട്സാ​പ് മെ​സേ​ജ് അ​യ​യ്ക്കു​ക​യോ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ന്‍റെ 9497927797 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കു​ക​യോ ചെ​യ്യാ​മെ​ന്നും തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Leave A Comment