ജില്ലാ വാർത്ത

മുനമ്പം ഐസ് പ്ലാന്‍റില്‍ അമോണിയം ചോര്‍ച്ച; പ്രദേശവാസികള്‍ക്ക് അസ്വാസ്ഥ്യങ്ങൾ

കൊച്ചി: മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിലെ ഐസ് പ്ലാന്‍റില്‍ അമോണിയം ചോര്‍ച്ച. മുനമ്പം പള്ളിപ്പുറത്തെ മിനി ഹാര്‍ബറിലെ സാവിയോ എന്ന ഐസ് പ്ലാന്‍റിലാണ് സംഭവം ഉണ്ടായത്. പ്ലാന്‍റിന് സമീപത്തെ വീടുകളിലെ പത്തോളം പേര്‍ക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് പള്ളിപ്പുറം മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവമുണ്ടായത്. അമോണിയം പൈപ്പിലേക്ക് പ്ലാന്‍റിലെ ഭിത്തിയുടെ സ്ലാബ് മറിഞ്ഞു വീണതോടെ പൈപ്പ് പൊട്ടി അമോണിയം ചോര്‍ച്ചയുണ്ടാവുകയായിരുന്നു. പിന്നാലെ പ്രദേശവാസികളായ പത്തോളം ആളുകള്‍ക്ക് ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെടുകയായിരുന്നു.

അമോണിയം പ്ലാന്‍റിലുള്ള ആളുകള്‍ വേഗം തന്നെ പുറത്തേക്ക് ഓടി മാറിയിരുന്നു. പുറത്തേക്ക് വരുന്ന അമോണിയം ഫയര്‍ഫോഴ്‌സ് വെള്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കുകയാണ്. പോലീസും ആരോഗ്യവിദഗ്ധരും പഞ്ചായത്ത് അധികൃതരും പ്രദേശത്ത് എത്തിയിട്ടുണ്ട്.

Leave A Comment