ജില്ലാ വാർത്ത

എറണാകുളത്ത് കനത്ത മഴ; തൃപ്പൂണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി

കൊച്ചി: എറണാകുളത്ത് കനത്ത മഴയില്‍ തൃപ്പൂണിത്തുറയിലെ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയിലെ ഇടംപാടം പാണ്ടിപ്പറമ്പ് റോഡിലെ 22 ഓളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. രാത്രിയില്‍ തന്നെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം ഒഴുകി പോകേണ്ട പൈപ്പ് ഒരു സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മുമ്പ് പൈപ്പിട്ട് പരിഹരിച്ച വെള്ളക്കെട്ട് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, തൃപ്പൂണിത്തുറ നഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. കനത്ത ഗതാഗത കുരുക്കും ഈ ഭാഗത്ത് ഉണ്ടാവുന്നുണ്ട്. എറണാകുളത്ത് ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഇതുവരെ തോര്‍ന്നിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Comment