ജില്ലാ വാർത്ത

എം​സി റോ​ഡി​ൽ അ​പ​ക​ട​ക്കു​ഴി​ക​ൾ; യാ​ത്ര ദു​രി​ത​പൂ​ർ​ണം

അ​ങ്ക​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ എം​സി റോ​ഡി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം രൂ​പം​കൊ​ണ്ടി​ട്ടു​ള്ള അ​പ​ക​ട​കു​ഴി​ക​ൾ ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മ​യ​മാ​ക്കു​ന്നു. ദി​നം​തോ​റും കു​ഴി​ക​ളു​ടെ എ​ണ്ണ​വും ആ​ഴ​വും വ​ർ​ധി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്ത് കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ദി​നം​പ്ര​തി നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി കു​ഴി​ക​ളി​ൽ അ​ക​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ച് മാ​റ്റു​മ്പോ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി​യു​ള്ള അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി കു​ഴി​ക​ൾ അ​ട​ച്ച് അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ് ആ​വ​ശ്യ​പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി​യും ന​ൽ​കി.

Leave A Comment