ജില്ലാ വാർത്ത

കപ്രശേരിയിൽ പുലിഭീതിയിൽ നാട്ടുകാർ

നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് ക​പ്ര​ശേ​രി​യി​ല്‍ നാ​ട്ടു​കാ​ര്‍ പു​ലി​ഭീ​തി​യി​ല്‍. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ടി​വി​യി​ല്‍ കാ​ണു​ന്ന​തി​നാ​യി വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ലെ ഹാ​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ യു​വാ​ക്ക​ളു​ടെ മു​ന്നി​ല്‍ ഗ​ര്‍​ജി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ ഭീ​മ​ന്‍ ജീ​വി ചാ​ടി വീ​ണു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ത് പു​ലി​യാ​ണ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​ര്‍​ളി ക​പ്ര​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന സു​ബൈ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍, ഹു​സൈ​ന്‍ ക​ല്ല​റക്കല്‍, സി.​പു​ഷ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

സം​ഭ​വ​മ​റി​ഞ്ഞ് വ​നം മ​ല​യാ​റ്റൂ​ര്‍ ആ​ര്‍​ആ​ര്‍​ടി​യി​ലെ ബി​എ​ഫ്ഒ​മാർ എത്തി നാ​യ​യു​ള്ള വീ​ടി​ന്‍റെ മു​ന്നി​ലെ ജാ​തി​ത്തോ​ട്ട​ത്തി​ലും മോ​ഹ​ന​ന്‍റെ വീ​ടി​ന്‍റെ ന​ട​യു​ടെ മു​ന്നി​ലും സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ക​ണ്ടെ​ത്തി​യ കാ​ല്‍​പ്പാ​ടു​ക​ള്‍​ക്ക് പു​ലി​യു​ടേ​തി​ന് സാ​മ്യ​മു​ണ്ടെ​ങ്കി​ലും പു​ലി​യു​ടേ​തെ​ന്ന് സ്ഥി​രീക​രി​ച്ചി​ട്ടി​ല്ല. ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave A Comment