തെരുവുനായ ശല്യം: ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് രണ്ടാം ദിവസവും അവധി
തൃശൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ തെരുവുനായകളെ പിടികൂടാനുള്ള ശ്രമം ഇന്നലെയും ഫലം കാണാതിരുന്നതിനെ തുടർന്നാണ് അധികൃതർ തീരുമാനം കൈക്കൊണ്ടത്.
ഇന്നലെ രാത്രി വൈകിയും ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ തെരുവുനായ പിടിത്തശ്രമം വിജയിച്ചില്ല. നായകളെ പിടികൂടി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ കുട്ടികളെ സ്കൂളിലേക്ക് അയക്കൂ എന്ന നിലപാടാണ് രക്ഷിതാക്കൾ സ്വീകരിച്ചത്. ഇതേ തുടർന്നാണ് സ്കൂളിന് ഇന്നും അവധി പ്രഖ്യാപിച്ചത്.
അതേസമയം, തെരുവുനായകളെ പിടികൂടാനുള്ള നടപടി ഇന്നും തുടരുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പ്രദേശത്തെ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Leave A Comment