ജില്ലാ വാർത്ത

കപ്പതോട്ടിൽ വീണ മൊബൈൽ എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചാലക്കുടി: കപ്പതോട്ടിൽ വീണ മൊബൈൽ ഫോൺ എടുക്കാനുള്ള ശ്രമത്തിനിടെ തോട്ടിൽ വീണ യുവാവ് മുങ്ങിമരിച്ചു. പരിയാരം കൂർക്കമറ്റം ചേലേക്കാടൻ വീട്ടിൽ പരേതനായ ഷിൻഞ്ചുവിന്റെ മകൻ ഷെറിൻ (19) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് കപ്പതോടിന് കുറുകെ നിർമിച്ച ചങ്കൻകുറ്റി തടയണയ്ക്ക് സമീപം അപകടമുണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഒരാളുടെ മൊബൈൽ ഫോൺ തോട്ടിലേക്ക് വീഴുകയായിരുന്നു. ഫോൺ തിരിച്ചെടുക്കാനായി ഷെറിൻ വെള്ളത്തിലേക്ക് ചാടിയെങ്കിലും ആഴത്തിൽ മുങ്ങിപ്പോവുകയായിരുന്നു.

ഷെറിൻ വെള്ളത്തിൽ മുങ്ങുന്നത് കണ്ട സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Leave A Comment