കുട്ടികളെ ആദ്യം ഇറക്കി; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
കൊടുങ്ങല്ലൂർ: ചാപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ അപകടത്തിൽ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഓറ എഡിഫൈ സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസാണ് ചാപ്പാറ ഐ.ടി.സി.യ്ക്ക് കിഴക്കുവശത്ത് അപകടത്തിൽപ്പെട്ടത്.
റോഡരികിലെ ചളിയിൽ ബസിന്റെ ചക്രം താഴ്ന്നതോടെ അപകടസാധ്യത തിരിച്ചറിഞ്ഞ ഡ്രൈവർ ശിഹാബ്, വാഹനത്തിലുണ്ടായിരുന്ന 18 വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും ഉടൻ സുരക്ഷിതമായി പുറത്തേക്ക് ഇറക്കി.
തുടർന്ന് ബസ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടസമയത്ത് ബസിനുള്ളിൽ കുട്ടികളോ അധ്യാപകരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തിൽ ഡ്രൈവർ ശിഹാബിന് പരിക്കേറ്റില്ല. സമയോചിതമായ ഇടപെടലിലൂടെ കുട്ടികളുടെ ജീവൻ രക്ഷിച്ച ഡ്രൈവറെ നാട്ടുകാർ അഭിനന്ദിച്ചു.
Leave A Comment