ജില്ലാ വാർത്ത

അ​മ​ല ആ​ശു​പ​തി​യി​ലെ ന​ഴ്സ് സ​മ​രം അ​വ​സാ​നി​പ്പിച്ചു

തൃ​ശൂ​ർ: അ​മ​ല ആ​ശു​പ​തി​യി​ലെ നഴ്സുമാരിൽ ഒരു വിഭാഗം നടത്തിവന്ന സ​മ​രം നഴ്സുമാർ അ​വ​സാ​നി​പ്പിച്ചു. ഇന്നു രാ​വി​ലെ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​മാ​യി ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കഴിഞ്ഞ ഏ​പ്രി​ലി​ൽ ആ​ശു​പ​തി​യി​ൽ 4000 മു​ത​ൽ 6000 രൂ​പ വ​രെ​യു​ള്ള ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇതു ഏപ്രിൽ മാസം മുതൽ ജോലിയിൽ തുടർന്നവർക്കു ലഭിച്ചിരുന്നു. ഇ​ത് അം​ഗീ​ക​രി​ച്ചു തി​രി​കെ ജോ​ലി​യി​ൽ ക​യ​റാ​മെ​ന്നു അ​സോ​സി​യേ​ഷ​ൻ വ്യക്തമാക്കിയതിനെത്തുടർന്നാണ് സ​മ​രം അ​വ​സാ​നി​ച്ച​തെ​ന്നും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച രീ​തി​യു​ള്ള മാ​റ്റം അ​ല്ല ന​ട​പ്പാ​ക്കി​യ​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അറിയിച്ചു. ആശുപത്രി പ്രവർത്തനങ്ങളുടെ പുനക്രമീകരണങ്ങൾക്ക് അനുസരിച്ചു നഴ്സുമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

Leave A Comment