ജില്ലാ വാർത്ത

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര കുറ്റക്കാരൻ

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ശിക്ഷാവിധിയിൽ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് ചോദിച്ചപ്പോള്‍ തന്നെ തൂക്കികൊന്നോളൂവെന്നായിരുന്നു മറുപടി. ജൂലെെ 15ന് ശിക്ഷ വിധിക്കും.റിപ്പോർട്ട് ചെയ് തെന്ന് കോടതിതനിക്ക് പ്രശ്‌നം ഉണ്ടെന്ന്ആരാണ് പറഞ്ഞതെന്ന് ചെന്താമരയുടെ മറുപടിജൂലെെ 15ന് ശിക്ഷ വിധിക്കും.

Leave A Comment