ജില്ലാ വാർത്ത

തൃ​ശൂ​രി​ൽ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ല്‍ വീ​ടി​നു​ള്ളി​ലെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ചു ദ​മ്പ​തി​ക​ള്‍​ക്കു പ​രി​ക്ക്. ആ​രോ​വീ​ട്ടി​ല്‍ കു​ട്ട​പ്പ​ന്‍ (70), ഭാ​ര്യ അം​ബി​ക (65) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും അ​പ​ക​ട​സ​മ​യ​ത്ത് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പൊ​ട്ടി​ത്തെ​റി​യെത്തു​ട​ര്‍​ന്ന് വീ​ടി​നു​ള്ളി​ല്‍ പു​ക​യും തീ​യും പ​ട​ര്‍​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക​ള്‍​ക്കു വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ട്. ജ​ന​ല്‍ ചി​ല്ലു​ക​ളും ത​ക​ര്‍​ന്നു. ഫ്രി​ഡ്ജ് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്.

Leave A Comment