ജില്ലാ വാർത്ത

തൃ​ശൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ര​ഞ്ജി​ത്തി​ന്‍റെ കാ​ൽ​മു​ട്ട് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ര​ത്താ​ക്ക​ര​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന 44 യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് നി​ന്ന് പ​ഴ​നി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Leave A Comment