സീതി സാഹിബ് കർമശ്രേഷ്ഠ പുരസ്കാരം പി എ ഷാഹുൽ ഹമീദിന്
തൃശ്ശൂർ: മുൻ നിയമസഭാ സ്പീക്കർ സീതി സാഹിബിന്റെ സ്മരണ നിലനിർത്തുകയും സാമൂഹിക സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ദുബൈ കെഎംസിസി തൃശ്ശൂർ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ “സീതി സാഹിബ് കർമശ്രേഷ്ഠ പുരസ്കാരം” മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പി. കെ. ഷാഹുൽ ഹമീദിന് സമ്മാനിക്കുവാൻ തീരുമാനിച്ചു.
ദുബൈ കെഎംസിസി തൃശ്ശൂർ ജില്ലാ സെക്രട്ടറി ഷമീർ പണിക്കത്ത്, തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ് തൻവീർ കാളത്തോട്, ജനറൽ സെക്രട്ടറി മുഹമ്മദ് റസൂൽ ഖാൻ, ട്രഷറർ നൗഷാദ് പി. സലീം എന്നിവർ അറിയിച്ചു.
സാമൂഹിക, ജീവകാരുണ്യ, പൊതുപ്രവർത്തന രംഗങ്ങളിൽ നടത്തിയ നിസ്വാർഥ പ്രവർത്തനങ്ങളാണ് ഷാഹുൽ ഹമീദിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഈ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ അവാർഡ് നിർണയ സമിതി അംഗങ്ങളായ കെഎംസിസി സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര എന്നിവർ അദ്ദേഹത്തെ ഏകകണ്ഠമായി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
പതിനായിരത്തിയൊന്ന് രൂപയുടെ ഉപഹാരവും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാര സമർപ്പണ ചടങ്ങ് ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. കേരള വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും പുരസ്കാരം സമർപ്പിക്കുകയും ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും, കെഎംസിസി സംസ്ഥാന, ജില്ലാ ഭാരവാഹികളും, ജനപ്രതിനിധികളും, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു
Leave A Comment