കണ്ണൂർ സ്ക്വാഡ് പഴങ്കഥ: ഇവിടെയുണ്ട് ആലുവ സ്ക്വാഡ്
ആലുവ: കണ്ണൂരിൽനിന്നും ഒരു റ്റാറ്റ സുമോയിൽ ഉത്തരേന്ത്യയിൽ പ്രതിയെ പിടിക്കാൻ പോയ കണ്ണൂർ സ്‌ക്വാഡ് സിനിമ കണ്ട് ത്രിൽ അടിച്ചവരാണ് നമ്മൾ എല്ലാവരും. എന്നാൽ അതിനെ വെല്ലുന്ന ഒരു ത്രില്ലിങ് സംഭവം ആണ് കഴിഞ്ഞ ദിവസം കാണാതായ 12 വയസ്സുകാരിയെ അന്വേഷിച്ചു ആലുവ പോലീസ് നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ ആണ് കാണാതായ ആയ 12 വയസ്സുകാരിയെ അന്വേഷിച്ചു ഒരു ഇന്നോവ കാറിൽ 4 അംഗ പോലീസ് ടീം യാത്ര പുറപ്പെട്ടത്. ആദ്യ ഫോൺ ലൊക്കേഷൻ കണ്ട കാസർകോടിലേക്ക് തുടങ്ങിയ യാത്ര കർണാടകയും ഗോവയും കഴിഞ്ഞു മഹാരാഷ്ട്രയിലെ പൂനയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടിയെ കണ്ടെത്തുമ്പോഴേക്കും കേവലം 3 ദിവസം കൊണ്ട് 1500 ൽ അധികം കിലോമീറ്റർ ആണ് അവർ ആ ഇന്നോവയിൽ സഞ്ചരിച്ചിരുന്നു. ഇനി അവിടെന്ന് തിരിച്ചുള്ള യാത്ര കൂടി ആകുമ്പോൾ ഏകദേശം 3000 ത്തിൽ അധികം കിലോമീറ്റർ അവർ ചുരുങ്ങിയ ദിവസത്തിൽ യാത്ര ചെയ്യും.
സിനിമയിൽ തിരക്കഥക്ക് അനുസരിച്ചു അഭിനയിച്ചാൽ മതി നായകർക്ക് കയ്യടി കിട്ടാൻ പക്ഷേ റിയൽ സ്റ്റോറിയിൽ ആകുമ്പോൾ റിടേക്ക് ഇല്ലാത്തത് കൊണ്ട് ഓരോ ആക്ഷനും പോലീസിന് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടി വരും.
ആ കഠിനമായ ദൗത്യം വിജയകരമായി പൂർത്തീകരിച്ചത് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ സതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാരോൺ, അൻഷാദ് , വനിത പോലീസ് ലിഞ്ജു എന്നിവരാണ്.
Leave A Comment