ജില്ലാ വാർത്ത

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് യുവതി മരിച്ചു. കാഞ്ഞൂർ പൊരന്തരപ്പിള്ളി സ്വദേശി റോയ്‌സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുന്നതിനിടെയാണ് സിന്ധു അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൂടുതൽ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Leave A Comment