അജ്ഞാത വാഹനമിടിച്ച് ആദിവാസി യുവാവ് മരിച്ചു
ചാലക്കുടി: അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ആദിവാസി യുവാവ് മരിച്ചു. തവളക്കുഴിപ്പാറ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന സുകു (43) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ കുറ്റിക്കാട് ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. റോഡരികിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയിൽ സുകുവിനെ നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട അജ്ഞാത വാഹനത്തെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Leave A Comment