വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചു, വിദ്യാർത്ഥിനി ജീവനൊടുക്കി
കൊല്ലം: വീട് ജപ്തിക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി. ഇന്ന് വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. തുടർന്നാണ് കുട്ടി തൂങ്ങിമരിച്ചത്. വലിയ മനോവിഷമത്തിലായിരുന്ന കുട്ടിയെന്ന് ബന്ധുക്കൾ പറഞ്ഞു.
🛑 ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്.
State helpline - 104, Maithri - 0484-2540530)
Leave A Comment