ജില്ലാ വാർത്ത

കണ്ണൂരിൽ വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു, ഒരാൾക്കായി തിരച്ചിൽ

കണ്ണൂര്‍: പുല്ലൂപ്പിക്കടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരാണ് മരിച്ചത്.തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വളളം മറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave A Comment