ജില്ലാ വാർത്ത

വേഗപ്പൂട്ടില്ലാത്ത ചീറിപ്പാഞ്ഞു; കെഎസ്ആർടിസി ബസ് തൃശൂരിൽ പിടിച്ചിട്ട് മോട്ടോർ വാഹന വകുപ്പ്

തൃശ്ശൂർ: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കെ എസ് ആർ ടി സി ബസിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിനോട് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി. 

വടക്കഞ്ചേരി അപകട കാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോ‍ർട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻപോർട് കമ്മീഷണറുടെ തീരുമാനം വന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.

Leave A Comment