സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിൽ സംഘർഷം, ഡ്രൈവർക്ക് കുത്തേറ്റു
കൊച്ചി: എറണാകുളം വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു.രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്.
സ്വകാര്യ ബസ് ഡ്രൈവര്‍ ഷൈജുവിനാണ് കുത്തേറ്റത്. മറ്റൊരു ബസിലെ കണ്ടക്ടറായ രാധാകൃഷ്ണനാണ് കുത്തിയത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന പേനാക്കത്തി വെച്ചായിരുന്നു ആക്രമണം.
ഷൈജുവിന് നെഞ്ചിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കുത്തിപ്പരിക്കേല്‍പ്പിച്ച ബസ് കണ്ടക്ടര്‍ രാധാകൃഷ്ണനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
Leave A Comment