കൈപ്പമംഗലത്ത് വാഹനാപകടം; എട്ട് പേർ മരിച്ചു
കൈപ്പമംഗലം: ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
പനമ്പിക്കുന്ന് സെന്ററിൽ ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Leave A Comment