ജില്ലാ വാർത്ത

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു

ചാലക്കുടി: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50)ആണ് മരിച്ചത്.

പരിക്കേറ്റതിനെ തുടര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയ സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഞായര്‍ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം.

ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലാനും പൊട്ടലേറ്റിരുന്നു. ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്.

തുടര്‍ന്നാണ് ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതോടെ പ്രാഥമിക ചികിത്സ നല്കി മെഡിക്കല്‍ കോളജിലേക്ക് വിടുകയായിരുന്നു.

Leave A Comment