രാജവാഴ്ച്ചയുടെ ഓർമ പുതുക്കി ഉത്രാടക്കിഴി സമർപ്പണം
കൊടുങ്ങല്ലൂർ: രാജവാഴ്ചയുടെ സ്മരണകളുണർത്തി എടത്തിരുത്തിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഉത്രാടക്കിഴി സമർപ്പിക്കൽ ചടങ്ങ് നടന്നു.
എടത്തിരുത്തി ചാഴൂർ കോവിലകത്തെ സരസ്വതി തമ്പുരാനും മനോരമ തമ്പുരാട്ടിക്കും തഹസിൽദാർ കെ.പി. രമേശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ഹൻസ, ഫിലോമിന, എടത്തിരുത്തി വില്ലേജ് ഓഫീസർ സുൽഫത്ത് എന്നിവർ നേരിട്ടെത്തി ഉത്രാടക്കിഴി സമർപ്പിച്ചു.
കൊച്ചി രാജകുടുംബത്തിലെ സ്ത്രീകൾക്ക് ഓണക്കാലത്ത് പുതുവസ്ത്രം വാങ്ങുന്നതിനായി നൽകിവരുന്ന പരമ്പരാഗത ആചാരമാണ് ഉത്രാടക്കിഴി. പതിറ്റാണ്ടുകളായി തുടരുന്ന ഈ ചടങ്ങ് രാജവാഴ്ചയുടെ പഴയകാല ഓർമകൾ പുതുക്കുന്നതായി.
Leave A Comment