എറിയാട് സ്വദേശി പി.എ. അബ്ദുൾ അസീസിന് രാഷ്ട്രപതി മെഡൽ
കൊടുങ്ങല്ലൂർ: സ്തുത്യർഹമായ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി സി.ആർ.പി.എഫിൽ നിന്നും ഡെപ്യൂട്ടി കമാൻഡറായി വിരമിച്ച കൊടുങ്ങല്ലൂർ സ്വദേശി പി.എ. അബ്ദുൾ അസീസ്.
പഞ്ചാബിലെ ആന്റി ടെററിസ്റ്റ് ഓപ്പറേഷനിലും ജമ്മു ആൻഡ് കാശ്മീരിലെ ആന്റി ടെററിസ്റ്റ് ഓപ്പറേഷനുവേണ്ടിയുള്ള എസ്.ഒ.ജി.യിലും ബസ്തർ ദന്തേവാഡ ഛത്തീസ്ഗഢ് ആന്റി മാവോയിസ്റ്റ് ഓപ്പറേഷനിലും നേതൃത്വം നൽകി.
76 ജവാൻമാരെ വധിച്ചപ്പോൾ മാവോയിസ്റ്റിനെതിരെയുള്ള സ്‌പെഷ്യൽ ഓപ്പറേഷനിൽ പങ്കെടുത്തു. ഡെപ്യൂട്ടി കമാൻഡന്റിന്റെ സീനിയർ പേ സ്‌കെയിലിൽ പൂനെ മഹാരാഷ്ട്രയിൽ നിന്നും 2025 ൽ വിരമിച്ചു.
എറിയാട് പുതുകുളത്ത് വീട്ടിൽ പരേതനായ അടിമുണിയുടെയും പരേതയായ ആമിനയുടെയും മകനാണ്.
Leave A Comment