ജില്ലാ വാർത്ത

ആലുവ മഹാശിവരാത്രി : ബ​ലി​ത്ത​റ, വ്യാ​പാ​ര സ്റ്റാ​ൾ ലേ​ലം വി​ളി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

ആ​ലു​വ: ആ​ലു​വ മ​ഹാ​ശി​വ​രാ​ത്രി​ക്ക് മു​ന്നോ​ടി​യാ​യി മ​ണ​പ്പു​റ​ത്തെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ബ​ലി​ത്ത​റ​ക​ളു​ടെ ലേ​ലം, വ്യാ​പാ​ര​ശാ​ല​ക​ളു​ടെ ലേ​ലം, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് നി​ർ​മാ​ണം എ​ന്നി​വ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​യി. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ആ​ലു​വ ന​ഗ​ര​സ​ഭ​യു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ക​ട​വു​ക​ളു​ടെ ശു​ചീ​ക​ര​ണ​മാ​ണ് ഇ​നി ആ​രം​ഭി​ക്കാ​നു​ള്ള​ത്. ജ​ല​സേ​ച​ന വ​കു​പ്പാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ക. മ​ണ​പ്പു​റ​ത്തെ താ​ൽ​ക്കാ​ലി​ക ശി​വ​ക്ഷേ​ത്ര​ത്തി​ലെ അ​ല​ങ്കാ​ര​ങ്ങ​ളും ആ​രം​ഭി​ച്ചു. ശി​വ​രാ​ത്രി ഒ​രു​ക്ക​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്താ​ൻ ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ. ​രാ​ജു നാ​ളെ എ​ത്തും.

ശി​വ​രാ​ത്രി​ദി​ന​മാ​യ 15 മു​ത​ൽ മ​ണ​പ്പു​റ​ത്ത് അ​നു​വ​ദി​ക്കു​ന്ന താ​ത്കാ​ലി​ക ബ​ലി​ത്ത​റ​ക​ൾ കെ​ട്ടു​ന്ന​തി​ന് സ്ഥ​ലം ര​ണ്ട് വ​ട്ടം ലേ​ലം ചെ​യ്തു. ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന വ്യാ​പാ​ര​ശാ​ല​ക​ളു​ടെ​യും ലേ​ലം ഇ​തോ​ടൊ​പ്പം ന​ട​ന്നു.

ആ​കെ 116 ബ​ലി​ത്ത​റ​ക​ളും 31 സ്റ്റാ​ളു​ക​ളു​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തു​വ​രെ 66 ബ​ലി​ത്ത​റ​ക​ൾ ലേ​ല​ത്തി​ൽ പോ​യി. 2,91,000 രൂ​പ​യാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന​ലേ​ല​ത്തു​ക. കു​റ​വ് 16,600 രൂ​പ. ദേ​വ​സ്വം ബോ​ർ​ഡി​ന് ആ​കെ 44,55,817 രൂ​പ ല​ഭി​ച്ചു. 10,76,890 രൂ​പ​യാ​ണ് 10 സ്റ്റാ​ളു​ക​ളി​ൽ നി​ന്നാ​യി ദേ​വ​സ്വ​ത്തി​ന് ലേ​ല​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്.

ബാ​ക്കി​യു​ള്ള ബ​ലി​ത്ത​റ​ക​ളു​ടെ​യും വ്യാ​പാ​ര​ശാ​ല​ക​ളു​ടെ​യും ലേ​ലം​വി​ളി ഇ​ന്ന് തു​ട​രും. ഇ​തി​നി​ട​യി​ൽ ആ​ലു​വ എം​എ​ൽ​എ​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വെ​വ്വേ​റെ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ഇ​തു​വ​രെ ന​ട​ന്നു.

Leave A Comment