ദേശീയം

5000 എ​ഥ​നോ​ൾ പ​മ്പു​ക​ൾ വ​രു​ന്നു; അ​സം​സ്‌​കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​ല​വ് കു​റ​യ്ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 100 ശ​ത​മാ​നം എ​ഥ​നോ​ൾ ഇ​ന്ധ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5,000 എ​ഥ​നോ​ൾ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു. ഭീ​മ​മാ​യ അ​സം​സ്‌​കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​ല​വ് ചു​രു​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​മാ​യാ​ണ് പു​തി​യ നീ​ക്കം.

പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ളും പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം ഇ​ന്ത്യ 10.9 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​സം​സ്‌​കൃ​ത എ​ണ്ണ​യാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. പൂ​ർ​ണ​മാ​യും എ​ഥ​നോ​ൾ ഇ​ന്ധ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​തി​ൽ വ​ലി​യൊ​രു തു​ക ലാ​ഭി​ക്കാ​ൻ രാ​ജ്യ​ത്തി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ടു​ത്ത 2 വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 5,000 എ​ഥ​നോ​ൾ ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും. സാ​ധാ​ര​ണ പെ​ട്രോ​ളി​നെ അ​പേ​ക്ഷി​ച്ച് എ​ഥ​നോ​ളി​ന് മൈ​ലേ​ജ് കു​റ​വാ​യി​രി​ക്കും. അ​തി​നാ​ൽ ഇ100 ​ഇ​ന്ധ​ന​ത്തി​ന് സാ​ധാ​ര​ണ പെ​ട്രോ​ളി​നേ​ക്കാ​ൾ കു​റ​ഞ്ഞ​ത് 30 ശ​ത​മാ​ന​മെ​ങ്കി​ലും വി​ല കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ കാ​ർ-​ടു​വീ​ല​ർ നി​ർ​മാ​താ​ക്ക​ൾ 100% എ​ഥ​നോ​ളി​ൽ ഓ​ടു​ന്ന ഫ്ലെ​ക്സ്-​ഫ്യു​വ​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ന​കം വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് പ​മ്പു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഈ ​വാ​ഹ​ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തും.

ക​രി​മ്പ്, ചോ​ളം, കേ​ടു​വ​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നാ​ണ് എ​ഥ​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഈ ​പ​ദ്ധ​തി രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ രീ​തി​യി​ൽ അ​ധി​ക വ​രു​മാ​നം ന​ൽ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന പ​മ്പു​ക​ളി​ൽ 20% എ​ഥ​നോ​ൾ ചേ​ർ​ത്ത പെ​ട്രോ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Leave A Comment