കേരളം

NSS വിഷയത്തിൽ ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല

കോട്ടയം: ഡൽഹിയിൽ നടന്ന എൻഎസ്എസ് പരിപാടിക്കിടെ ഉയർന്ന വിവാദത്തിൽ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച ജി. സുകുമാരൻ നായർ, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ ആർക്കും വിലക്കില്ലെന്നും എന്നാൽ പ്രോട്ടോക്കോൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.

ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാവില്ലെന്നും, മന്നം സമാധിയെ എൻഎസ്എസ് ക്ഷേത്രസമാനമായ വിശുദ്ധസ്ഥാനമായാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാണ് അന്ന് സന്ദർശനത്തിന് അനുമതി നിഷേധിക്കാൻ കാരണമായതെന്നും വിശദീകരിച്ചു.

സുരേഷ് ഗോപിയെ വിലക്കിയത് മന്നം സമാധി സന്ദർശിക്കുന്നതിലല്ല, ബജറ്റ് യോഗത്തിൽ പ്രവേശിക്കുന്നതിലാണെന്നും വിഷയത്തിൽ നേരത്തെ തന്നെ എൻഎസ്എസിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Leave A Comment