ജില്ലാ വാർത്ത

ആലുവ ശിവരാത്രി: മ​ണ​പ്പു​റ​ത്ത് കു​ടി​വെ​ള്ള പൊ​തു ടാ​പ്പ് പു​ന:​സ്ഥാ​പി​ക്കണം

ആ​ലു​വ: മ​ണ​പ്പു​റ​ത്ത് വി​ച്ഛേ​ദി​ച്ച കു​ടി​വെ​ള്ള പൊ​തു ടാ​പ്പ് പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ൾ. ശി​വ​രാ​ത്രി​ക്കാ​ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ഭ​ക്ത​രു​ടെ സൗ​ക​ര്യാ​ർ​ഥം സൗ​ജ​ന്യ​മാ​യി ടാ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

പൊ​തു ടാ​പ്പു​ക​ളു​ടെ വെ​ള്ള​ക്ക​രം അ​ട​ച്ചി​രു​ന്ന ആ​ലു​വ ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ടാ​പ്പ് വി​ച്ഛേ​ദി​ച്ച​തെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സൗ​മ്യ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ശി​വ​രാ​ത്രി ഉ​ത്സ​വ​കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് പൊ​തു ടാ​പ്പ് നി​ർ​ത്തി​യ​ത്.

ഭ​ക്ത​ജ​ന​ത്തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ പൈ​പ്പി​ലെ വെ​ള്ളം മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ വ​രു​ന്ന​ത് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

ശി​വ​രാ​ത്രി സ​മ​യ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി ടാ​ങ്ക​ർ ലോ​റി​യി​ൽ ശു​ദ്ധീ​ക​രി​ച്ച ജ​ലം എ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യാ​നു​സ​ര​ണം കു​ടി​വെ​ള്ളം ക​ഴി​ഞ്ഞ ക​ർ​ക്കി​ട​വാ​വ് സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ലെ​ന്ന് ഭ​ക്ത​ജ​ന സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ലു​വ പ​മ്പി​ൽ നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ ശു​ദ്ധീ​ക​രി​ച്ച ജ​ലം എ​ത്തി​ക്കാ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ദേ​വ​സ്വം ബോ​ർ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ട്ട​ർ അ​ഥോ​റി​റ്റി ടാ​ങ്ക​ർ ലോ​റി​യി​ൽ എ​ത്തി​ക്കു​ന്ന കു​ടി​വെ​ള്ളം പ്ര​ത്യേ​ക ടാ​ങ്കി​ലേ​ക്ക് വെ​ള്ളം മാ​റ്റി​യ ശേ​ഷ​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

ഇ​തി​നെ ബ​ന്ധ​പ്പെ​ടു​ത്തി താ​ത്ക്കാ​ലി​ക ടാ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നും ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​ക്ക് കാ​പ്പി, ഔ​ഷ​ധ കു​ടി വെ​ള്ളം തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. ശി​വ​രാ​ത്രി ദി​വ​സം മൂ​ന്ന് നേ​രം അ​ന്ന​ദാ​നം ന​ട​ക്കും. രാ​ത്രി പ​തി​നാ​യി​രം പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ക.

Leave A Comment