ജില്ലാ വാർത്ത

തൃശൂരിൽ തീ പിടിച്ച ബസ് തനിയെ ഓടി മറ്റൊരു ബസിൽ ഇടിച്ചു

തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ ട്രാ​ക്കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ​ബ​സി​നു തീ​പി​ടി​ച്ചു. സ​മീ​പ​ത്തെ ട്രാ​ക്കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സു​ക​ളി​ലെ ഫ​യ​ർ ഡി​സ്റ്റിം​ഗ്വി​ഷ​റും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ബ​സ് ഡ്രൈ​വ​റും മ​റ്റു ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.

ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് ബ​സ് ജീ​വ​ന​ക്കാ​ർ ആ​ളു​ക​ളെ അതിവേഗം വാ​ഹ​ന​ത്തി​ൽ​നിന്നു പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. തീ​പി​ടി​ത്ത​ത്തെത്തു​ട​ർ​ന്നു ബ​സ് കു​റ​ച്ചു​ദൂ​രം മു​ന്നോ​ട്ടു​പോ​യത് ആശങ്ക പരത്തി. മ​റ്റൊ​രു ബ​സി​ൽ ഇ​ടി​ച്ചാണ് ബസ് നിന്നത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​അ​ണ​ച്ചി​രു​ന്നു.

തൃ​ശൂ​ർ- കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ​ന്തോ​ഷം ബ​സി​നാ​ണു തീ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നു സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബ​സി​ന്‍റെ വ​യ​റിം​ഗ് കി​റ്റ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

Leave A Comment