ജില്ലാ വാർത്ത

വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​രി​മാ​രി​ൽ മൂ​ന്നാ​മ​ത്തെ​യാ​ളും മ​രി​ച്ചു

തൃ​ശൂ​ര്‍: മു​ള്ളൂ​ർ​ക്ക​ര മ​ണ്ഡ​ലം​കു​ന്നി​ൽ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​മ​ത്തെ​യാ​ളും മ​രി​ച്ചു. മ​ണ്ഡ​ലം​കു​ന്ന് സ്വ​ദേ​ശി ജാ​ന​കി (80) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മൂ​ന്ന് സ​ഹോ​ദ​രി​മാ​രെ​യും വീ​ടി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് ത​ന്നെ ഇ​ള​യ സ​ഹോ​ദ​രി സ​രോ​ജി​നി (75) മ​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മൂ​ത്ത സ​ഹോ​ദ​രി ദേ​വ​കി (83) മ​രി​ച്ചു.

തു​ട​ർ​ന്നാ​ണ് മൂ​ന്നാ​മ​ത്തെ​യാ​ളും വി​ട​വാ​ങ്ങി​യ​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ളും ഒ​റ്റ​പ്പെ​ട​ലു​മാ​ണ് ഇ​വ​രെ ജീ​വ​നൊ​ടു​ക്കാ​ൻ പ്ര​രി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​ത്തു​ക്ക​ൾ ഒ​രു ദേ​വ​സ്വ​ത്തി​ന് എ​ഴു​തി​വ​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ണ്ട്.

Leave A Comment