ജില്ലാ വാർത്ത

ദു​ബാ​യ്- ബ​ഹ്‌​റി​നിൻ സ​ര്‍​വീ​സ് ഇ​ല്ല; കൊ​ച്ചി​യി​ല്‍ റ​ദ്ദാ​ക്കി​യ​ത് 44 സ​ര്‍​വീ​സു​ക​ള്‍

കൊ​ച്ചി: ദു​ബാ​യി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷാ ഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. കൊ​ച്ചി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 4.30ന് ​പു​റ​പ്പെ​ട്ട എ​മി​റേ​റ്റ്‌​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യി​രു​ന്നു. 2.25ന് ​ഫ്‌​ളൈ ദു​ബാ​യി​യു​ടെ​യും എ​മി​റേ​റ്റ്‌​സി്ന്‍റെയും ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ ദു​ബാ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​രു​ന്നു.

ദു​ബാ​യി​ല്‍നി​ന്ന് അ​ഞ്ചു വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ 1.25ന് ​ഫ്‌​ളൈ ദു​ബാ​യി​യു​ടെ​യും എ​മി​റേ​റ്റ്‌​സി​ന്‍റെ​യും ര​ണ്ടു വി​മാ​ന​ങ്ങ​ളും മൂ​ന്നി​ന് എ​മി​റേ​റ്റ്‌​സി​ന്‍റെ മ​റ്റൊ​രു വി​മാ​ന​വും എ​ത്തി. 7.15നും 8.5​നും എ​മി​റേ​റ്റ്‌​സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ കൂ​ടി എ​ത്തി.

ഇ​തി​നു ശേ​ഷം ദു​ബാ​യി​ല്‍നി​ന്ന് എ​ത്തേ​ണ്ട നാ​ല് സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. കൊ​ച്ചി​യി​ല്‍നി​ന്നു യാ​ത്ര തി​രി​ക്കേ​ണ്ട അ​ഞ്ച് സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 44 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൊ​ച്ചി​യി​ല്‍ നി​ന്നും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ദു​ബാ​യ് കൂ​ടാ​തെ കു​വൈ​റ്റ്, അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ന്‍, റാ​സ​ല്‍​ഖൈ​മ, ദോ​ഹ, മ​സ്‌​ക​റ്റ്, ഷാ​ര്‍​ജ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തേ​ണ്ട 27 സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കൊ​ച്ചി​യി​ല്‍നി​ന്നു വി​വി​ധ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 17 വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ബ​ഹ്‌​റൈ​നി​ലേ​ക്കു സ​ര്‍​വീ​സ് ഇ​ല്ല. ബ​ഹ്‌​റൈ​നി​ല്‍നി​ന്നും സ​ര്‍​വീ​സി​ല്ല.

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച ശേ​ഷം ബ​ഹ്‌​റൈ​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ സ​ര്‍​വീ​സ് ഇ​ന്ന​ലെ ന​ട​ന്നി​രു​ന്നു. രാ​ജ്യ​ത്തു കു​ടു​ങ്ങി​യ 192 മ​ല​യാ​ളി​ക​ള്‍ ഇ​ന്ന​ലെ ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തി.

Leave A Comment