ജില്ലാ വാർത്ത

കു​ട​മാ​റ്റ​പ്പൂ​ര​ത്തി​ന് അ​ണി​യ​റ​യി​ൽ ആ​യി​ര​ത്തോ​ളം കു​ട​ക​ൾ

തൃ​ശൂ​ർ: പൂ​രാ​വേ​ശം ആ​ർ​ത്തി​ര​ന്പു​ന്പോ​ൾ ആ​കാ​ശ​മേ​ലാ​പ്പി​ലേ​ക്കു വി​ട​ർ​ത്താ​നു​ള്ള വ​ർ​ണ​ക്കു​ട​ക​ൾ അ​ണി​യ​റ​യി​ൽ അ​വ​സാ​ന​മി​നു​ക്കു​പ​ണി​യി​ൽ. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്‍റെ കു​ട​നി​ർ​മാ​ണം നാ​ലു​മാ​സം മു​ന്പു​ത​ന്നെ തു​ട​ങ്ങി. മി​ന്നി​ത്തി​ള​ങ്ങു​ന്ന പു​തു​പു​ത്ത​ൻ​കു​ട​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ഇ​ത്ത​വ​ണ​യും സാ​ര​ഥ്യം​വ​ഹി​ക്കു​ന്ന​ത് വ​സ​ന്ത​ൻ കു​ന്ന​ത്ത​ങ്ങാ​ടി​യാ​ണ്. 47 വ​ർ​ഷ​മാ​യി പൂ​ര​ത്തി​ന്‍റെ നി​റ​പ്പൊ​ലി​മ​യാ​യ കു​ട​നി​ർ​മാ​ണ​ച്ചു​മ​ത​ല അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തി​ട്ട്.

അ​ന്പ​തോ​ളം സെ​റ്റ് കു​ട​ക​ളാ​ണ് വ​സ​ന്ത​ൻ കു​ന്ന​ത്ത​ങ്ങാ​ടി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത്. കു​ട​മാ​റ്റ​ത്തി​നു പാ​റ​മേ​ക്കാ​വും തി​രു​വ​ന്പാ​ടി​യും മ​ത്സ​രി​ച്ച് കു​ട​ക​ളു​യ​ർ​ത്തു​ന്പോ​ൾ പൂ​ര​പ്രേ​മി​ക​ളെ വി​സ്മ​യ​ത്തി​ലാ​റാ​ടി​ക്കു​ന്ന സ്പെ​ഷ​ൽ കു​ട​ക​ളും സീ​ക്ര​ട്ട് കു​ട​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ര​ഹ​സ്യം​ചോ​രാ​തെ​യാ​ണ് ഈ ​കു​ട​ക​ളു​ടെ നി​ർ​മി​തി.

അ​ലു​ക്കും തൊ​ങ്ങ​ലു​ക​ളും ത​ട്ടു​ക​ളും മി​നു​ക്ക​ങ്ങ​ളു​മെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യ സാ​ദാ കു​ട​ക​ളും നി​ര​വ​ധി. പ​ട്ടു​കു​ട​ക​ൾ, ഡി​സൈ​ൻ​കു​ട​ക​ൾ, വ​ർ​ക്ക് കു​ട​ക​ൾ, പ്രി​ന്‍റിം​ഗ് കു​ട​ക​ൾ, സീ​ക്വ​ൻ​സ് കു​ട​ക​ൾ, ത​ട്ടു​കു​ട​ക​ൾ, എ​ൽ​ഇ​ഡി കു​ട​ക​ൾ, വെ​ൽ​വെ​റ്റ് കു​ട​ക​ൾ ഇ​ങ്ങ​നെ കാ​ണി​ക​ളു​ടെ ക​ണ്ണും മ​ന​സും നി​റ​യ്ക്കു​ന്ന ഇ​ന​ങ്ങ​ളു​ടെ പ​ണി​ക​ളും ഏ​താ​ണ്ടു പൂ​ർ​ത്തി​യാ​യി. സൂ​റ​റ്റി​ൽ​നി​ന്നാ​ണ് ആ​വ​ശ്യ​മാ​യ മെ​റ്റീ​രി​യ​ലു​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

Leave A Comment