കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കോവിലകത്ത വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ (98) അന്തരിച്ചു.
ഇന്ന് രാവിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിൻ്റെ ആചാര അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകാൻ ക്ഷേത്രത്തിലെത്തിയ വലിയതമ്പുരാന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ഉച്ചതിരിഞ്ഞു മരണമടയുകയായിരുന്നു.
എന്നാൽ വലിയ തമ്പുരാൻ അനുമതി നൽകേണ്ടിയിരുന്ന കാവുതീണ്ടൽ ഇളയ തമ്പുരാൻ ഗോദവർമ്മ തമ്പുരാനാണ് അനുമതി നൽകിയത്.
Leave A Comment