ജില്ലാ വാർത്ത

കല്ലേറ്, വടിയേറ് ; കുഴൂരിൽ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണമെന്ന് പരാതി

മാള: കുഴൂരിൽ കോൺഗ്രസ്‌ ഓഫീസിലേക്ക് സിപിഎം ആക്രമണമെന്ന് പരാതി. കുഴൂർ  മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെ അതുവഴി പ്രതിഷേധ പ്രകടനവുമായി പോയ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ മണ്ഡലം ഓഫീസിലേക്ക് കല്ലുകളും വടികളും വലിച്ചെറിയുകയും ചെയ്തുവെന്ന് കോൺഗ്രസ്‌ ആരോപിക്കുന്നു.

ഓഫീസിന്റെ സൈഡിൽ പാർക്ക് ചെയ്തിരുന്ന ടൂവീലറുകൾ നശിപ്പിക്കുകയും പാർട്ടിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തുവെന്നും നേതാക്കൾ പറഞ്ഞു. തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സാജു മണവാളൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ എസ് വിജയൻ,പോൾസൺ കൊടിയൻ,പിന്നെ എം എ ജോജോ,എസി ജോയ്, ഇ കേശവൻകുട്ടി,ബി കെ വിബീഷ് ,സിൽവി സേവിയർ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.

കോൺഗ്രസ് പാർട്ടിയുടെ പരാതിയെ തുടർന്ന്  പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Leave A Comment