പോക്സോ കേസിൽ അറസ്റ്റിന് അമാന്തം; മാള പോലീസിനെതിരെ അമർഷം പുകയുന്നു
മാള: മാള പോലീസ് രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വൈകൽ ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നു.
സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ട് ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് നടക്കാത്തതിനെതിരെ കുട്ടികളുടെ രക്ഷിതാക്കൾ ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്.
മാളയിൽ 2024-ൽ നടന്നതായി പറയുന്ന ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ ബന്ധുവിനെതിരെയാണ് പോക്സോ ചുമത്തിയിരിക്കുന്നത്.
മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മെഡിക്കൽ പരിശോധനയും മജിസ്ട്രേറ്റിന് മുന്നിലെ 164 CrPC മൊഴിയും പോലീസ് പൂർത്തിയാക്കിയതായി അറിയുന്നു.
എന്നാൽ, FIR രജിസ്റ്റർ ചെയ്തിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ചോദ്യം ചെയ്യപ്പെടുന്നു. അന്വേഷണത്തിൽ അനാവശ്യമായ മെല്ലെപ്പോക്കാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.
Protection of Children from Sexual Offences Act പ്രകാരം കുട്ടികളെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കേണ്ടത് പോലീസിന്റെ ബാധ്യതയാണ്. പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നാണ് നിയമം വ്യക്തമാക്കുന്നത്.
കൂടാതെ, Code of Criminal Procedure പ്രകാരം cognizable കുറ്റകൃത്യങ്ങളിൽ തെളിവ് സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിൽ ആവശ്യമായ അറസ്റ്റ് നടപടികൾ സ്വീകരിക്കാം.
പ്രതി മുൻകൂർ ജാമ്യം തേടാൻ സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്ന ആശങ്കയും മാതാപിതാക്കൾ ഉന്നയിക്കുന്നു. അന്വേഷണത്തിൽ അനാസ്ഥയുണ്ടെന്നാരോപിച്ച് അവർ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Leave A Comment