ജില്ലാ വാർത്ത

മാ​ന​ന്ത​വാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മരിച്ചു

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ട്ടി​ക്കു​ളം പു​ളി​മൂ​ടു​കു​ന്ന് ഉ​ന്ന​തി​യി​ലെ രാ​ജു (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​നു സ​മീ​പം ജോ​ലി​യി​ലാ​യി​രു​ന്ന രാ​ജു​വി​നെ ആ​ന ത​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റേ​ത്. തു​ട​ർ​ന്ന് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു വ​ന​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ന രാ​ജു​വി​ന്‍റെ വീ​ടി​ന​ടു​ത്തു​കൂ​ടി ക​ട​ന്നു​പോ​യ​ത്.

Leave A Comment