ജില്ലാ വാർത്ത

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​റു​മാ​റ്റം: വി​വാ​ദ​മാ​യി ശ​ബ്ദ​രേ​ഖ​യും

തൃ​ശൂ​ർ: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പാ​ന​ലി​ൽ ജ​യി​ച്ച​വ​രു​ടെ കൂ​ട്ട​ക്കൂ​റു​മാ​റ്റ​ത്തി​ൽ ബി​ജെ​പി പി​ന്തു​ണ​യെ എ​തി​ർ​ത്ത 23-ാം വാ​ർ​ഡ് അം​ഗം അ​ക്ഷ​യ് സ​ന്തോ​ഷി (ഉ​ണ്ണി​വാ​വ)​നെ വി​മ​ത നേ​താ​വ് ടി.​എം. ച​ന്ദ്ര​ൻ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്. തൃ​ശൂ​രി​ൽ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28ന് ​ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ക്ഷ​യ് സ​ന്തോ​ഷി​നെ എ​ത്തി​ക്കാ​ൻ ന​ട​ത്തി​യ സം​ഭാ​ഷ​ണ​മാ​ണു പു​റ​ത്തു​വ​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​തെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നു വ​രി​ല്ലെ​ന്നും നാ​ണ​ക്കേ​ടു ചു​മ​ന്നു ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ക്ഷ​യ് പ​റ​യു​ന്നു. ബി​ജെ​പി​യു​ടെ പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​യ ആ​ളും രാ​ജി​വ​യ്ക്ക​ണം. പ​ഞ്ചാ​യ​ത്ത് അംഗം സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ണ്. ബി​ജെ​പി​യു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​ക്ഷ​യ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ബാ​ക്കി യു​ള്ള​വ​ർ​ക്കു കു​ഴ​പ്പ​മി​ല്ല​ല്ലോ എ​ന്നും സ്ഥാ​നം​കി​ട്ടി​യ​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ നി​ന​ക്കു സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നും ച​ന്ദ്ര​ൻ പ​റ​യു​ന്നു.

അ​ക്ഷ​യ് സ​ന്തോ​ഷി​ന്‍റെ​കൂ​ടി പി​ന്തു​ണ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വ​ച്ച​വ​ർ ചേ​ർ​ന്നു മ​റ്റ​ത്തൂ​രി​ൽ ബി​ജെ​പി​ക്കൊ​പ്പം ഭ​ര​ണം പി​ടി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് അ​ക്ഷ​യ് നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​ര​മൊ​രു സ​ഖ്യ​മു​ള്ള​ത​യാ​യി അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ഒ​രു​ത​ര​ത്തി​ലും സ​ഹ​ക​രി​ക്കി​ല്ലെ​ന്നും അ​ക്ഷ​യ് വ്യ​ക്ത​മാ​ക്കി.

മ​റ്റ​ത്തൂ​ർ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഇ​തു​വ​രെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ൻ തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ര​ട​ക്കം വി​മ​ത​ർ​ക്കു​വേ​ണ്ടി ശ​ക്ത​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്നു എ​ന്ന​താ​ണ് മ​റു​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. വി​മ​ത​രാ​യി മ​ത്സ​രി​ച്ച കെ.​ആ​ർ. ഒൗ​സേ​പ്പ്, ടെ​സി ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​രെ​യും കൂ​റു​മാ​റി​യ എ​ട്ടു​പോ​രെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ടെ​സി ക​ല്ല​റ​യ്ക്ക​ലാ​ണ് ബി​ജെ​പി പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​യ​ത്.

Leave A Comment