ജില്ലാ വാർത്ത

ഒ​ടു​വി​ൽ സ​മ​വാ​യം; മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നാളെ രാജിവെക്കും

തൃ​ശൂ​ർ: കോ​ൺ​ഗ്ര​സി​നെ വെ​ട്ടി​ലാ​ക്കി​യ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​റു​മാ​റ്റ​വി​വാ​ദ​ത്തി​ൽ ഒ​ടു​വി​ൽ സ​മ​വാ​യം. ബി​ജെ​പി​യു​ടെ വോ​ട്ട് നേ​ടി ജ​യി​ച്ച പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നൂ​ർ​ജ​ഹാ​ൻ ന​വാ​സ് സ്ഥാ​നം രാ​ജി​വെ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. 

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നും തി​ങ്ക​ളാ​ഴ്ച രാ​ജി​ക്ക​ത്ത് കൈ​മാ​റു​മെ​ന്ന് കോ​ൺ​ഗ്ര​സ് വി​മ​ത​ർ അ​റി​യി​ച്ചു. റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ന​ട​ത്തി​യ ച​ർ​ച്ച​യി​ലൂ​ടെ​യാ​ണ് സ​മ​വാ​യ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

നൂ​ര്‍​ജ​ഹാ​ൻ ന​വാ​സും കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യ അം​ഗ​ങ്ങ​ളും ന​ട​പ​ടി നേ​രി​ട്ട മു​ൻ ഡി​സി​സി സെ​ക്ര​ട്ട​റി ടി.​എം.​ച​ന്ദ്ര​നും ചേ​ര്‍​ന്ന് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ് രാ​ജി​വെ​ക്കി​ല്ല.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ടെ​സി ജോ​സി​നെ വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

പ​ഞ്ചാ​യ​ത്തി​ല്‍ 10 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫ് ഭ​ര​ണം പി​ടി​ക്കാ​തി​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സി​ലെ എ​ട്ട് അം​ഗ​ങ്ങ​ള്‍ ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ന്ന​ത്.

Leave A Comment