ജില്ലാ വാർത്ത

തൃശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇസാഫിലെ ജീവനക്കാർ മരിച്ചു

തൃശൂർ: വെട്ടിക്കലിൽ വാഹനാപകടത്തിൽ ഇസാഫിലെ രണ്ടു ജീവനക്കാർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വയനാട് കുപ്പാടി സ്വദേശി അരുൺ രാജ് (27), കോഴിക്കോട് സ്വദേശി കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ദേശീയപാത സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽനിന്ന് വന്ന ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

Leave A Comment